കൊച്ചി: 50 ശതമാനം വിലക്കുറവുമായി ലുലു ഓണ്‍ സെയിലിനു തുടക്കമായി. ഓഫര്‍ വില്പന 11 വരെ തുടരും. ലുലു ഓണ്‍ സെയില്‍ ലോഗോ പ്രകാശനം കൊച്ചി ലുലു മാള്‍ ജനറല്‍ മാനേജര്‍ വിഷ്ണു ആര്. നാഥ്, ലുലു ഹൈപ്പര്‍ മാര്‍ക്കറ്റ് ജനറല്‍ മാനേജര്‍ ജോ പൈനേടത്ത് എന്നിവര്‍ ചേര്‍ന്ന് നിര്‍വഹിച്ചു.
ഡെപ്യൂട്ടി ജനറല്‍ മാനേജര്‍ ജയേഷ് നായര്‍, മാള്‍ മാനേജര്‍ റിചേഷ് ചാലുപറമ്പില്‍, ഇന്ഫ്ലൂവൻസർമാരായ റോഷ്നി വിനീത്, ആര്യന് കാന്ത്, സിത്താര വിജയന്, ഐശ്വര്യ ശ്രീനിവാസന്, ബിഗ്ബോസ് താരം വേദ ലക്ഷ്മി, മുഹമ്മദ് മുഹ്സിന്, അപര്‍ണ പ്രേംരാജ്, അഭിഷേക് ശ്രീകുമാര്‍, ഡോ. മിനു, ആര്യ മേനോന് എന്നിവര്‍ സന്നിഹിതരായിരുന്നു. പരിപാടിയുടെ ഭാഗമായി റാംപ് വാക്കും നടന്നു. പകുതി വില വില്പനയുടെ ആദ്യ ദിനംതന്നെ മികച്ച പ്രതികരണമാണ് ലഭിക്കുന്നതെന്ന് ലുലു അധികൃതർ പറഞ്ഞു.
കൊച്ചി ലുലുമാളിലെ ലുലു സ്റ്റോറുകള്‍, മരട് ഫോറം മാളിലെ ലുലു ഡെയ്ലി എന്നിവിടങ്ങളിലാണ് ഫ്ളാറ്റ് ഫിഫ്റ്റി സെയില്‍ നടക്കുന്നത്. ഈ ദിവസങ്ങളില്‍ രാവിലെ എട്ട് മുതല്‍ പുലർച്ചെ രണ്ട് വരെ ഇടപ്പള്ളി ലുലു മാളും ലുലു സ്റ്റോറുകളും തുറന്ന് പ്രവര്‍ത്തിക്കും. ലുലു ഹൈപ്പര്‍ മാര്‍ക്കറ്റ്, ലുലു ഫാഷന്‍ സ്റ്റോര്‍, ലുലു കണക്ട് എന്നീ ലുലു സ്റ്റോറുകളും അന്താരാഷ്ട്ര ബ്രാന്‍ഡുകള്‍ ഉള്‍പ്പെടുന്ന ലുലു മാളിലെ വിവിധ ഷോപ്പുകളും ലുലു ഓണ്‍ സെയിലിന്റെ ഭാഗമാണ്.
ലുലു ഫുഡ് കോര്‍ട്ടിലെ എല്ലാ ഷോപ്പുകളും, വിനോദകേന്ദ്രമായ ഫണ്‍ട്യൂറയും രാത്രി വൈകിയും ഈ ദിവസങ്ങളില്‍ തുറന്ന് പ്രവര്‍ത്തിക്കും. ഓഫര്‍ സെയില്‍ ദിവസങ്ങളില്‍ ഉപഭോക്താക്കളുടെ സൗകര്യാർഥം കൊച്ചി മെട്രോ സര്‍വീസ് രാത്രി 11.40 വരെ ഉണ്ടാകും.